play-sharp-fill
പതിനെട്ട് കോവിഡ് രോഗികള്‍ വെന്തുമരിച്ചു; പുലര്‍ച്ച ഒരു മണിയോടെയാണ് കോവിഡ് വാര്‍ഡിൽ തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന; അട്ടിമറി സാധ്യത അന്വേഷിക്കും

പതിനെട്ട് കോവിഡ് രോഗികള്‍ വെന്തുമരിച്ചു; പുലര്‍ച്ച ഒരു മണിയോടെയാണ് കോവിഡ് വാര്‍ഡിൽ തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന; അട്ടിമറി സാധ്യത അന്വേഷിക്കും

സ്വന്തം ലേഖകൻ

 

അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ട്.

 

കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചതെന്ന് ഭറൂച്ച് പൊലീസ് സൂപ്രണ്ട് രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. മരണസംഖ്യ കൂടിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി ഭറൂച്ച്- ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ട്രസ്റ്റിന് കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. പുലര്‍ച്ച ഒരു മണിയോടെ താഴത്തെ നിലയിലെ കോവിഡ് വാര്‍ഡിലാണ് തീപിടിത്തമുണ്ടായതെന്നാണ് അഗ്‌നിശമന സേന അറിയിച്ചത്.

 

ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും 18 ഓളം പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ” രാവിലെ 6.30വരെയുള്ള വിവരം അനുസരിച്ച് ഇതുവരെ 18 പേരാണ് മരിച്ചത്. തീപിടിത്തമുണ്ടായതിന് പിന്നാലെ 12 മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു”- പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

കോവിഡ് വാര്‍ഡിലുണ്ടായിരുന്ന 12 രോഗികള്‍ പുക ശ്വസിച്ചും തീപൊള്ളലേറ്റുമാണ് മരിച്ചതെന്ന് ഭറൂച്ച് എസ് പി രാജേന്ദ്രസിങ് ചുഡസാമ പറഞ്ഞു.

 

ബാക്കിയുള്ള ആറുപേര്‍ മരിച്ചത് ആശുപത്രിയില്‍ വെച്ചാണോ അതോ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രിയില്‍ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചിരുന്നു. മുംബ്ര പ്രദേശത്തെ ക്രിട്ടികെയര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗികളാണ് മരിച്ചത്.

 

 

തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞവര്‍ ഉള്‍പ്പെടെയുള്ള ഇരുപതോളം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റിയിരുന്നു.

 

Tags :