video
play-sharp-fill
നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കണം :ഹൈക്കോടതി

നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കണം :ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ ഉത്തരവുമായി ഹൈക്കോടതി.

സംസ്ഥാനം കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമൺ അടക്കം സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.

അതേസമയം ചാർട്ടേഡ് വിമാനങ്ങളിൽ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് രോഗവ്യാപനം തടയാനെന്ന് സർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വൈറസ് ബാധിച്ചവർക്കും ഇല്ലാത്തവർക്കും പ്രത്യേക വിമാനമെന്ന നിലപാട് ഇതിന്റെ ഭാഗമാണന്നും സംസ്ഥാനത്തിന് ഇതിന് അധികാരമുണ്ടന്നും ആരോഗ്യവകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കോവിഡ് ഇല്ലാത്തവർ മാത്രം എത്തിയാൽ മതിയെന്ന നിലപാട് സർക്കാരിനില്ല. എന്നാൽ കേന്ദ്ര മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ അനുമതിയും നിർബന്ധമാണ്.

യാഥാർത്ഥ്യങ്ങൾ വിലയിരുത്തി സംസ്ഥാനത്തിന് തീരുമാനമെടുക്കാനാണ് അനുമതി നിർബന്ധമാക്കിയിട്ടുള്ളത്. പൊതു ജനാരോഗ്യം കണക്കിലെടുത്ത് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. രോഗമില്ലാത്തവരേയും രോഗമുള്ളവരേയും തരം തിരിക്കാനുള്ള തീരുമാനം കേന്ദ്ര മാർഗനിർദേശ പ്രകാരമാണന്നും സർക്കാർ വിശദീകരിച്ചിരുന്നു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുന്ന നൂറു പ്രവാസികളിൽ 1.12 പേർക്ക് രോഗബാധ ഉണ്ട്. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലർന്നാൽ വ്യാപന സാധ്യത വർധിക്കും. ലഘൂകരണ നടപടിയുടെ ഭാഗമായാണ് പ്രത്യക വിമാന ആവശ്യമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

പ്രവാസികൾ യാത്രക്ക് മുൻപ് ആന്റി ബോഡി ടെസ്റ്റങ്കിലും നടത്തിയിരിക്കണം. രോഗബാധയില്ലന്ന് ഉറപ്പാക്കുന്നത് പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്തുള്ള പൊതുനയമാണന്നും ഭരണഘടന പ്രകാരം നിയന്ത്രണമേർപ്പെടുത്താൻ അധികാരമുണ്ടന്നും സർക്കാർ വിശദീകരിച്ചിരുന്നു.