play-sharp-fill
ബം​ഗളൂരിൽ 21 മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു; വിദ്യാർത്ഥികൾ കോളേജിൽ എത്തിയത് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ; പരിശോധന കർശനമാക്കി കർണാടക

ബം​ഗളൂരിൽ 21 മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു; വിദ്യാർത്ഥികൾ കോളേജിൽ എത്തിയത് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ; പരിശോധന കർശനമാക്കി കർണാടക

സ്വന്തം ലേഖകൻ

ബം​ഗളൂർ: ബം​ഗളൂരിൽ നിസർഗ നെഴ്സിങ്ങ് കോളേജിലെ 21 മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 27 വിദ്യാര്ത്ഥികളെയും നിരീക്ഷണത്തിലാക്കി.


ബം​ഗളൂരിൽ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇവർ ബം​ഗളൂരിലെത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് കർശന പരിശോധന നടത്താൻ കർണാടക തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കർണാടകയിൽ കോളേജുകൾ തുറന്നതോടെ നിരവധി മലയാളി വിദ്യാർത്ഥികളാണ് വീണ്ടും തിരിച്ചെത്തുന്നത്.

അതേസമയം, കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കർണാടക വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി.

ശനി, ഞായർ ദിവസങ്ങളിലാണ് ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്

ഇതിനുപുറമേ രാത്രി ഒമ്പതുമുതൽ രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു.