കോട്ടയം ജില്ലാ ആശുപത്രിയിൽ കോവിഡ് വ്യാപനം; ഇരുപതോളം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു; അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം  താളം തെറ്റി

കോട്ടയം ജില്ലാ ആശുപത്രിയിൽ കോവിഡ് വ്യാപനം; ഇരുപതോളം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു; അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റി

സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് വ്യാപനത്തിൻറെ ഭീതിയിൽ കോട്ടയവും. ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം ഇരുപതിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ കൂടുതൽ പേരുടെ ഫലം പുറത്തു വരാനുണ്ട്.

ജില്ലാ ആശുപത്രിയിൽ ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരിലാണ് കൂടുതലായി രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പോലും താളം തെറ്റി.

കോവിഡ് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വേണ്ട മുൻകരുതൽ എടുക്കാൻ നിർദേശം നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

ആശുപത്രി അധികൃതരും, എല്ലാ ജീവനക്കാരും രോഗികളെ പരിചരിക്കുമ്പോൾ മാസ്‌കും, സുരക്ഷാ ഉപകരണങ്ങളും ധരിക്കുകയും, കൃത്യമായ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണമെന്ന നിർദേശമുണ്ട്.