play-sharp-fill
കൊവിഡ് പ്രതിസന്ധിയിൽ ആദ്യ രക്തസാക്ഷി! പത്തു ലക്ഷത്തോളം രൂപ കടം; മകളുടെ സ്വർണ്ണം അടക്കം പണയത്തിൽ; പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനാവാതെ ചന്ദ്രൻ മറഞ്ഞു

കൊവിഡ് പ്രതിസന്ധിയിൽ ആദ്യ രക്തസാക്ഷി! പത്തു ലക്ഷത്തോളം രൂപ കടം; മകളുടെ സ്വർണ്ണം അടക്കം പണയത്തിൽ; പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനാവാതെ ചന്ദ്രൻ മറഞ്ഞു

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് എന്ന മഹാമാരിക്കാലത്ത് കിറ്റ് മാത്രമാണ് സർക്കാർ നൽകുന്നത്..! കഴിഞ്ഞ ലോക്ക് ഡൗണിൽ ലോണിൽ ഇളവുകളും മോറട്ടോറിയവും അടക്കം അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ, രണ്ടാം ലോക്ക് ഡൗണിൽ ഇതൊന്നും നടപ്പിലായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ തിരുവനന്തപുരത്ത് ചന്ദ്രൻ എന്ന വ്യവസായി ജീവനൊടുക്കിയിരിക്കുന്നത്.

തിരുവനന്തപുരം മുറിഞ്ഞപാലത്ത് ആത്മഹത്യ ചെയ്ത ലൈറ്റ് ആൻറ് സൗണ്ട് കടയുടമ നിർമ്മൽ ചന്ദ്രൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാർ. കൊവിഡ് കാരണം പ്രതിസന്ധിയിലായ നിർമ്മലിന് പത്ത് ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് സഹോദരൻ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിരുദ വിദ്യാർത്ഥിനിയായ മകളുടെ സ്വർണം അടക്കം പണയത്തിലായിരുന്നു. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി നീണ്ടതോടെ ജീവിതം തന്നെ വഴിമുട്ടുകയായിരുന്നു. കടയുടെ വാടക നൽകാൻ പോലും നിർമ്മലിന്റെ കൈയിൽ പണമില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ലോക്ക്ഡൗണിൽ കച്ചവടം ഇല്ലാതായതോടെയാണ് നിർമ്മൽ ചന്ദ്രൻ കോഴിക്കട ബിസിനസിലേക്ക് തിരിഞ്ഞത്. വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചത്. എന്നാൽ പ്രതീക്ഷിച്ചത് പോലെ കച്ചവടം ലഭിച്ചില്ല. സാമ്പത്തിക പ്രയാസത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാകാം ആത്മഹത്യയെന്നാണ് നിഗമനം. കല്ലമ്പലത്ത് വച്ചാണ് നിർമ്മൽ ചന്ദ്രൻ ആത്മഹത്യ ചെയ്തത്. 53 വയസായിരുന്നു.