play-sharp-fill
സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം കൂടി ; ഇതോടെ ഇന്ന് മാത്രം മരിച്ചത് നാല് പേർ ; കേരളത്തിലെ കൊറോണ മരണം 48 ആയി

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം കൂടി ; ഇതോടെ ഇന്ന് മാത്രം മരിച്ചത് നാല് പേർ ; കേരളത്തിലെ കൊറോണ മരണം 48 ആയി

സ്വന്തം ലേഖകൻ

കണ്ണൂർ: സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി മരിച്ചു. കണ്ണൂർ വിളക്കോട്ടൂർ സ്വദേശി സദാനന്ദനാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേർ ഇന്ന് മരിക്കുകയുമായിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിളക്കാട്ടോർ സ്വദേശി സദാനന്ദനെ ഹൃദയ സംബന്ധമായ രോഗത്തിനാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നത്. കാൻസർ ചികിത്സയും സദാനന്ദന് നടത്തുന്നുണ്ട്. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.

കാസർകോട് ഇന്നത്തെ രണ്ടാമത്തെ കോവിഡ് മരണം ആണിത്. പുലർച്ചെ കാസർകോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48) മരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമായിരുന്നില്ല.

കോഴിക്കോട് കല്ലായി സ്വദേശി കോയ (56) എന്നയാളും ഇന്ന് രാവിലെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) നാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച റെയ്ഹാനത്തിന് സ്രവ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Tags :