video
play-sharp-fill

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം കൂടി ; മരിച്ചത് മലപ്പുറം പെരുവള്ളൂർ സ്വദേശി

സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം കൂടി ; മരിച്ചത് മലപ്പുറം പെരുവള്ളൂർ സ്വദേശി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ ആശങ്ക ഉയർത്തി കോവിഡ് മരണ സംഖ്യ ഉയരുന്നു. കേരളത്തിൽ വീണ്ടുമൊരു കൊവിഡ് മരണം കൂടി.

മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ന് കേരളത്തിൽ മരണം മൂന്നായി. മഞ്ചേരി മെഡിക്കൽ കോളേജിൽ രാവിലെ പത്തരയോടെയാണ് കോയാമു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയാമുവിന്റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്‌സ് രോഗി കൂടിയായിരുന്നു കോയാമു.

ഇടുക്കിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസ്യയുമാണ് ഇന്ന് മരിച്ച മറ്റ് രണ്ടു പേർ. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ദേവസ്യയുടെ മരണം.