video
play-sharp-fill

സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം ; കൊല്ലത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം ; കൊല്ലത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : സംസ്ഥാനത്ത് വീണ്ടുമൊരു കൊറോണ മരണം കൂടി. കൊല്ലത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊല്ലത്ത് പള്ളിമൺ ഇളവൂർ വിമൽ നിവാസിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടിയെ (75) ആണു കുണ്ടറ കിഴക്കേകല്ലട ചിറ്റുമല തൊട്ടിക്കരയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, സഹായി, ഇൻക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയാനെത്തിയ മകൻ എന്നിവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊറോണ മരണം കൂടിയാണിത്. ജൂലൈ 11 ന് രാവിലെ 11.30ന് തൊട്ടിക്കര കാവിൽകടവ് ഭാഗത്ത് നാട്ടുകാരാണു മൃതദേഹം കണ്ടത്.