സംസ്ഥാനത്ത് കൊവിഡ് മരണം കുറയുന്നില്ല; ഇന്നലെ 15 പേർ കൊവിഡ് ബാധിച്ച് മരിച്ചു

Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം കുറയുന്നില്ല. 24 മണിക്കൂറിനിടെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,639 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

video
play-sharp-fill

ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 430 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ രണ്ട് മരണവും സ്ഥിരീകരിച്ചു.

കൊല്ലം 171, പാലക്കാട് 129, ഇടുക്കി 66, കോട്ടയം 184, ആലപ്പുഴ 77, എറണാകുളം 325, തൃശൂർ 120, പാലക്കാട് 47, മലപ്പുറം 21, കോഴിക്കോട് 29, വയനാട് 10, കണ്ണൂർ 21, കാസർകോട് 9 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മൂന്ന് പേർ വീതമാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് പേരും തൃശൂർ ജില്ലയിൽ ഒരു കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു.