
ആശങ്ക വർദ്ധിക്കുന്നു…! സംസ്ഥാനത്ത് രണ്ട് കൊറോണ മരണം കൂടി ; രണ്ട് ദിവസം മുൻപ് മരിച്ച ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനും കുഴുപ്പിള്ളി കോൺവെന്റിലെ കന്യാസ്ത്രീയ്‌ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിൽ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടയിൽ സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം. കൊച്ചി കുഴുപ്പിള്ളി കോൺവന്റിലെ സിസ്റ്റർ ക്ലെയർ(73), ഇരിങ്ങാലക്കുട അവിട്ടത്തൂർ ഷാജു (45) എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ശ്വസ തടസത്തെ തുടർന്നാണ് ഷിജുവിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഇയാളുടെ മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി സി ആർ പരിശോധനയിലുമാണ് കോവിഡ് പോസിറ്റീവ് ആണെന്നാണ് മനസിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് പുറമെ കൊച്ചി വൈപ്പിനിൽ മരിച്ച കന്യാസ്ത്രീയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കുഴുപ്പിള്ളി എസ്ഡി മഠത്തിലെ സി ക്ലയർ ആണ് മരിച്ചത്. കൂടെ താമസിക്കുന്ന കന്യാസ്ത്രീകളെയും ഡോക്ടർമാരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഇരുവരുടെയും മരണ ശേഷം നടത്തിയ സ്രവ പരിശോധന ഫലം പുറത്തുവന്നത് ഇന്നാണ്.