അച്ഛന്റെ മരണത്തിന് പിന്നാലെ ഗർഭിണിയായ മകളും കോവിഡ് ബാധിച്ചു മരിച്ചു ; പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ക്രിസിന്റെ ഓപ്പറേഷൻ നടത്തിയെങ്കിലും കുഞ്ഞും മരിച്ചു : നാടിനെ കണ്ണീരിലാഴ്‌ത്തിയ സംഭവം ചേർത്തലയിൽ
സ്വന്തം ലേഖകൻ
ചേര്‍ത്തല: അച്ഛന്റെ മരണത്തിന്‍റെ ഞെട്ടലിൽ നിന്നും ഒരു കുടുംബം മുക്തരാവുന്നതിന് മുൻപ് തന്നെ മകളുടെയും ജീവന്‍ കൊവിഡ് എടുത്തു. ചേര്‍ത്തലയിലാണ് ദാരുണ സംഭവം നടന്നത്.
ചേര്‍ത്തല നഗരസഭയിൽ മുട്ടം പള്ളിയ്ക്ക് സമീപം പരത്തിപ്പറമ്പില്‍ റിച്ചാര്‍ഡ് ഡിക്രോസിന്‍റെ ഭാര്യ ക്രിസ് റിച്ചാര്‍ഡ് (30) ആണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ചയ്ക്ക് മുൻപാണ് ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ക്രീസിനെ ഓപ്പറേഷന് വിധേയമാക്കിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ കൊവിഡ് ബാധിതയായ ക്രിസും മരിച്ചു. ക്രിസിന്റെ പിതാവ് ഫോര്‍ട്ട് കൊച്ചി സ്വദേശി കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Third Eye News Live
0
Tags :