അതിവേഗ വ്യാപനം; രോഗികള്‍ 4,672; മാസ്ക് നിര്‍ബന്ധമാക്കി; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധന; പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും; കോവിഡ് ഭീതിയില്‍ രാജ്യം കനത്ത ജാഗ്രതയില്‍…!
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ചൈനയില്‍ അതിവ്യാപനമുണ്ടാക്കുന്ന കോവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തുകയും യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വീണ്ടും ശക്തമാക്കി.
മികച്ച കരുതല്‍ നടപടികള്‍ കൊണ്ട് ചെറുക്കാന്‍ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം. വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധന ഇന്നലെ ആരംഭിച്ചു. ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാല്‍ തുടര്‍ന്ന് എല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.
പോസിറ്റീവ് സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇന്‍സാകോഗ് ലാബുകളിലേക്കയയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രാജ്യത്താകെ 38 ലാബുകള്‍ ഇത്തരത്തിലുണ്ട്. പോസിറ്റീവ് സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിന് അയയ്ക്കണം. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍ വൈകരുതെന്നും മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദ്ദേശം.
ഗുജറാത്തില്‍ യു.എസില്‍ നിന്ന് വഡോദരയില്‍ എത്തിയ ഇന്ത്യന്‍ വംശജയ്ക്കും വിദേശത്തുനിന്ന് അഹമ്മദാബാദില്‍ തിരിച്ചെത്തിയ പുരുഷനുമാണ് പുതിയ വകഭേദം ബാധിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി.
ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ അവലോകന യോഗം ചേര്‍ന്നിരുന്നു. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്, യു.കെ, ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലുള്‍പ്പെടെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ബീജിംഗില്‍ 40 ശതമാനത്തിലധികം പേരും കോവിഡ് ബാധിതരായെന്നാണ് സൂചന.