play-sharp-fill
മരണ കാരണം കോവിഡെങ്കിൽ കുടുംബങ്ങൾക്ക് 30 ദിവസത്തിനകം 50,000 രൂപ ധനസഹായം; ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് ചുവടെ…

മരണ കാരണം കോവിഡെങ്കിൽ കുടുംബങ്ങൾക്ക് 30 ദിവസത്തിനകം 50,000 രൂപ ധനസഹായം; ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് ചുവടെ…

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകാണമെന്ന് സുപ്രീം കോടതി ഉത്തരവ്.
ധനസഹായം ലഭിക്കുന്നതിനായി https://covid19.kerala.gov.in/deathinfo/ എന്ന വെബ്‌സൈറ്റ് മുഖാന്തരം ഓൺലൈനായി അപേക്ഷിക്കാം.


ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തിൽ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. 50,000 രൂപയാണ് ധനസഹായമായി നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാർഗ്ഗരേഖ പ്രകാരം മരണ കാരണം കോവിഡ് എന്നു രേഖപെടുത്തിയവരുടെ കുടുംബാംഗങ്ങൾക്ക് അപേക്ഷ നൽകി 30 ദിവസത്തിനകം 50000 രൂപ നൽകും.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾ നഷ്ടപരിഹാര തുക നൽകണം. ആനുകൂല്യം ലഭിച്ചവരുടെ പട്ടിക അച്ചടി മാധ്യമത്തിൽ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

മഹാമാരിയിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ബൻസൽ സമർപ്പിച്ച പൊതുതാൽപര്യഹർജിയിൽ നേരത്തെ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. നഷ്ടപരിഹാര തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് നൽകേണ്ടത്.