ശ്വസനപ്രശ്‌നം, മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം വീണ്ടും റിപ്പോര്‍ട് ചെയ്തു

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് വര്‍ധിക്കുന്നു. 5പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി.

നിലവിലുള്ള കോവിഡ് 19 നേക്കാള്‍ 70 ശതമാനം വ്യാപനശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്. രണ്ടിനും ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണെങ്കിലും പ്രത്യേകമായ അഞ്ച് ലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ശ്വസനപ്രശ്‌നം,മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം, ഉണര്‍ന്നിരിക്കാന്‍ വയ്യാത്ത അവസ്ഥ, ചുണ്ടിലും മുഖത്തും നിലനിറം എന്നിവയാണ് ആ ലക്ഷണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ടെങ്കിലും രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി തീരുമാനമായിട്ടില്ല. കേരളം പോലെയുള്ള ചുരുക്കം സംസ്ഥാനങ്ങളില്‍ വ്യാപന നിരക്ക് കുറയുന്നതും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും കേന്ദ്രത്തെ തടഞ്ഞേക്കാം.

എന്നാല്‍ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകളുടെ നിയന്ത്രണം ജനുവരി ഏഴ് വരെ വ്യോമയാന മന്ത്രാലയം നീട്ടിയിട്ടുണ്ട്. ഏഴിന് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ സര്‍വ്വീസ് പുനഃരാരംഭിക്കും.