
കോവിഡ് പ്രതിരോധം : കേരളം കടുത്ത നടപടികളിലേക്ക് ; കടകളിൽ തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ കർശന നടപടി ; നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കേരളം കർശന നടപടികളിലേക്ക്. വൈറസ് വ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാസ്‌ക് ധരിക്കാത്തവർക്കെതിരെ പിഴ വർധിപ്പിക്കേണ്ടി വരും. അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവാഹചടങ്ങുകൾക്ക് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകളിൽ ഇരുപത് പേർക്കും പങ്കെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ആൾക്കൂട്ടം പല തരത്തിൽ പ്രയാസമുണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന് അത് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കടകളിൽ സാമൂഹിക അകലം നിർബന്ധമാക്കും. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം. കടയിൽ എത്തുന്നവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അധികം ആളുണ്ടായാൽ അവർ പുറത്ത് നിശ്ചിത അകലം പാലിച്ച് നിൽക്കണം.