video
play-sharp-fill

കൊറോണക്ക് ആളെ ശരിക്കങ്ങ് മനസിലാകാഞ്ഞിട്ടാ ! രോ​ഗ സൗഖ്യത്തിനായി…. ലോക രക്ഷക്കായി വീടുകൾ കയറിയിറങ്ങി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ്; പീരുമേടിൽ കൊവിഡ് സ്ഥിരീകരിച്ച പാസ്റ്റർ കയറിയിറങ്ങിയത് 60ൽ അധികം വീടുകളിൽ

കൊറോണക്ക് ആളെ ശരിക്കങ്ങ് മനസിലാകാഞ്ഞിട്ടാ ! രോ​ഗ സൗഖ്യത്തിനായി…. ലോക രക്ഷക്കായി വീടുകൾ കയറിയിറങ്ങി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ്; പീരുമേടിൽ കൊവിഡ് സ്ഥിരീകരിച്ച പാസ്റ്റർ കയറിയിറങ്ങിയത് 60ൽ അധികം വീടുകളിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: പീരുമേടിൽ വീടുകൾ തോറും കയറിയിറങ്ങി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർ പ്രദേശത്ത് അറുപതോളം വീടുകളിൽ കയറിയിറങ്ങ പ്രർത്ഥന നടത്തിയതായാണ് പ്രാഥമിക വിവരം.

പീരുമേട് പഞ്ചായത്തിലെ 13-ാം വാർഡിലെ വീടുകളിലാണ് ഇയാൾ പ്രാർത്ഥനക്കായി എത്തിയത്. കൊവിഡ് പോസിറ്റീവ് കേസുകൾ ഉയർന്നു വന്നിരുന്നതിനാൽ നേരത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന വാർഡാണിത്. കൊവി‍ഡ് പ്രോട്ടോക്കോളും, നിയന്ത്രണങ്ങളും ലംഘിച്ച് വീടുകൾ കയറിയിറങ്ങിയ പാസ്റ്റർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസ്റ്ററുടെ വീടുകയറിയുള്ള യാത്ര അതിരു കടന്നതോടെ പ്രദേശവാസികൾ ആരോ​ഗ്യ വകുപ്പിനേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി പീരുമേടിലെ ഒരു ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. ഇയാളുടെ ശ്രവ പരിശോധന ഫലത്തിൽ ഇയാൾക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു.

നേരത്തെ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് വീടുകൾ കയറിയിറങ്ങിയ ഇയാളിൽ നിന്നും 25,00,0 രൂപ ഫൈൻ ഈടാക്കിയിരുന്നു. ഇതിന് ശേഷവും നിയന്ത്രണങ്ങൾ ലംഘിച്ച് വീടുകളിൽ കയറിയിറങ്ങി ഇയാൾ പ്രാർത്ഥന നടത്തുകയായിരുന്നു.

പാസറ്ററുടെ സമ്പർക്ക പട്ടിക ആരോ​ഗ്യ വകുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടി ആരോ​ഗ്യ വകുപ്പ് ആരംഭിച്ചു കഴിഞ്ഞിഞ്ഞു. ഇയാൾ പ്രാർത്ഥനക്കായി എത്തിയ വീടുകളിലെ എല്ലാ അം​ഗങ്ങളേയും നിരീക്ഷണത്തിലാക്കും.