video
play-sharp-fill

അങ്കമാലിയിൽ കെഎസ്ആർടിസി ബസ്  കണ്ടക്ടർക്ക് കൊവിഡ്: ഡിപ്പോ അടച്ചു

അങ്കമാലിയിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് കൊവിഡ്: ഡിപ്പോ അടച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടറാണ് ഇയാൾ. ഇതേത്തുടർന്ന് ഗുരുവായൂര്‍ – കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

ഇതേത്തുടര്‍ന്ന് ഗുരുവായൂര്‍ കാഞ്ഞാണി വഴി തൃശൂരേക്ക് പത്ത് മണിക്ക് എത്തിയ കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തവര്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ പോകണമമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞാണി, അരിമ്പൂര്‍ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ബസ്സില്‍ കയറിയതായും വിവരം ലഭിച്ചു. 25 ഓളം ആളുകളാണ് ബസ്സില്‍ യാത്ര ചെയ്തിരിക്കുന്നത് .

ഇന്ന് രോഗം സ്ഥിരീകരിച്ച കണ്ടക്ടര്‍ ജൂണ്‍ 15, 22 തിയതികളില്‍ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നു. ഫലം പോസിറ്റീവ് ആയതോടെ മൂന്ന് ഡ്രൈവര്‍മാരോടും നിരീക്ഷണത്തില്‍ പോകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.