കോവിഡ് 19 : അടച്ചുപൂട്ടൽ നിലപാട് കർശനമാക്കി കേന്ദ്ര സർക്കാർ: ലംഘിക്കുന്നവർക്കെതിര കടുത്ത നടപടി പ്രസ് ഇൻഫർമേഷൻ ബ്യൂറോ
സ്വന്തം ലേഖകൻ
ഡൽഹി: കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ അടച്ചുപൂട്ടൽ സംബന്ധിച്ച് നിലപാട് കർശനമാക്കി കേന്ദ്ര സർക്കാർ. കേന്ദ്രം നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിര കടുത്ത നടപടിയുണ്ടാകുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴി കേന്ദ്രം ഇക്കാര്യം വ്യക്തമാക്കി.
വൈറസ് ബാധ പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങൾ ഈ ആഹ്വാനം ഏറ്റെടുക്കുകയും ചില സംസ്ഥാനങ്ങൾ രാത്രി ഒൻപതിനു ശേഷവും കർഫ്യൂ തുടരുകയും ചെയ്തിരുന്നു.എന്നാൽ, തിങ്കളാഴ്ച രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങൾ കൂട്ടമായി നിരത്തിലിറങ്ങുകയും നിരവധി വാഹനങ്ങൾ ഓടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ തുടർന്നാണ് കേന്ദ്രം ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ രാജ്യത്തെ 82 ജില്ലകൾ അടച്ചിടണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.