ആറ് മാസമായിട്ടും ഒരു രൂപ പോലും വാടക കൊടുത്തില്ല, പറഞ്ഞ സമയത്ത് കെട്ടിടം ഒഴിഞ്ഞതുമില്ല; കോവിഡ് സെന്റര്‍ കെട്ടിടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍; അകത്തുണ്ടായിരുന്നത് 70 രോഗികളും 25 ആരോഗ്യ പ്രവര്‍ത്തകരും
സ്വന്തം ലേഖകന്‍
തൊടുപുഴ: മാങ്ങാട്ടുകവല ബൈപാസിലുള്ള ഉത്രം റെസിഡന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സെന്റര്‍ പറഞ്ഞ സമയത്ത് അധികൃതര്‍ ഒഴിഞ്ഞുകൊടുക്കാത്തതിന്റെ പേരില്‍ പ്രധാന കവാടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍. 70 കോവിഡ് രോഗികളും 25 ആരോഗ്യപ്രവര്‍ത്തകരും ഈ സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഇതിന് ശേഷം ഗേറ്റിന് കുറുകെ വാഹനങ്ങളും കൊണ്ടുവന്നിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജും വൈസ് ചെയര്‍പെഴ്‌സണ്‍ ജെസി ജോണിയും നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉടമസ്ഥനുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ഗേറ്റ് വീണ്ടും തുറന്ന് നല്‍കി. രണഅട് ദവസത്തിനകം തീരുമാനം ഉണ്ടാക്കാം എന്നാണഅ ഉടമസ്ഥന് നല്‍കിയിരിക്കുന്ന ഉറപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ജൂണ്‍ മുതല്‍ ഇവിടെ കോവിഡ് രോഗികളെ പാര്‍പ്പിക്കുന്നുണ്ട്. ഓഡിറ്റോറിയങ്ങളിലും മറ്റും വിവാഹങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ രോഗികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഉടമ പല തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യൂമാന്‍ കോളേജിലേക്ക് കോവിഡ് സെന്റര്‍ നമാറ്റാന്‍ തീരുമാനമായിരുന്നു. പക്ഷേ, പിന്നീട് നടപടികള്‍ ഉണ്ടായില്ല.
ആറ് മാസമായിട്ടും കെട്ടിട ഉടമയ്ക്ക് ഒരുരൂപ പോലും വാടക നല്‍കിയിട്ടില്ല. കോവിഡ് സെന്റര്‍ ഒഴിയാ എന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 10ന് വിവാഹ ബുക്കിംഗ് എടുക്കുകയും ചെയ്തു.
മാറാം എന്നേറ്റ സമയം കഴിഞ്ഞിട്ടും അധികൃതര്‍ പ്രതികരിച്ചില്ലെന്ന് കെട്ടിട ഉടമ സന്തോഷ് പറയുന്നു. രോഗികളെ വീണ്ടും ഇവിടേക്ക് കൊണ്ടുവന്ന സാഹചര്യത്തിലാണ് കടുംകയ്ക്ക് മുതിര്‍ന്നതെന്ന് ഇദ്ദേഹം പറയുന്നു.
ഉത്രം റസിഡന്‍സിയില്‍ നിന്ന് ചികിത്സാകേന്ദ്രം പുതിയ ഇടത്തേക്ക് മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. നിലവിലെ കേന്ദ്രത്തിലേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.