കോവിഡ് സെന്ററായിരുന്ന സ്‌കൂളില്‍ അസ്ഥികൂടം കണ്ടെത്തി; കോവിഡ് രോഗിയുതോകാമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍
ലഖ്‌നൗ: കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. വാരണാസിയിലെ കോവിഡ് ചികിത്സാ കേന്ദ്രമായിരുന്ന സ്‌കൂളില്‍ നിന്നാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. ദീര്‍ഘകാലത്തിന് ശേഷം ക്ലാസ്മുറി വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ലോക്ഡൗണിന് ശേഷം ബുധനാഴ്ച സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി വൃത്തിയാക്കാന്‍ എത്തിയതായിരുന്നു അധികൃതര്‍. ഇതിനിടയിലാണ് ബഞ്ചിനടിയില്‍ നിലത്ത് കിടക്കുന്ന രീതിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. പാവപ്പെട്ടവരും ഭിക്ഷക്കാരുമായിരുന്നു ഇവിടുത്തെ അന്തേവാസികളില്‍ അധികവും. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി. ക്ലാസ് മുറിയില്‍ കണ്ട അസ്ഥികൂടത്തിന്റെ ചിത്രങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അളുടെ അസ്ഥികൂടമായിരിക്കാം ഇതെന്നാണ് മാനേജ്‌മെന്റിന്റെ പക്ഷം. ലോക്ഡൗണില്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് സ്‌കൂളും പരിസരവും കാട് പിടിച്ച നിലയിലായിരുന്നു. പഴക്കം ചെന്ന മൃതദേഹമായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്നും ഡിഎന്‍എ പരിശോധന ആവശ്യമായി വന്നേക്കാം എന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ രാകേഷ് കുമാര്‍ സിങ്ങ് പറഞ്ഞു.