video
play-sharp-fill

കൊവിഡ് മുക്തി നേടിയതിന് ശേഷവും വ്യക്തികളിൽ വൈറസ് ശക്തമാകുന്നതിന് തെളിവുകൾ ഇല്ല ; രോഗമുക്തി നേടിയ ചിലരിൽ കൊവിഡ് അനന്തര രോഗലക്ഷണങ്ങൾ തുടരുന്നതാകാം : പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് മുക്തി നേടിയതിന് ശേഷവും വ്യക്തികളിൽ വൈറസ് ശക്തമാകുന്നതിന് തെളിവുകൾ ഇല്ല ; രോഗമുക്തി നേടിയ ചിലരിൽ കൊവിഡ് അനന്തര രോഗലക്ഷണങ്ങൾ തുടരുന്നതാകാം : പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് ദിനംപ്രതി നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ കൊറോണ മുക്തി നേടിയതിന് ശേഷവും വ്യക്തികളിൽ വൈറസ് വീണ്ടും ശക്തമാവുന്നു എന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിൽ കോവിഡ് മുക്തി നേടിയ ശേഷവും ചിലരിൽ വൈറസ് തിരിച്ചുവരുന്നുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യ മന്ത്രാലയം പ്രതികരണവുമായി എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണത്തെ ഇതുവരെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്(ഐസിഎംആർ) ഇത് അംഗീകരിച്ചിട്ടില്ല. ചിലരിൽ കോവിഡ് അനന്തര രോഗലക്ഷണങ്ങൾ തുടരുന്നതാകാം ഇത് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

അതല്ലെങ്കിൽ രോഗമുക്തി നേടിയ ചിലരിൽ വൈറസുകൾ കുറെ കാലത്തേക്കു ശേഷിക്കുന്നതുമാകാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

അതേസമയം രോഗവ്യാപന ശേഷിയുള്ളതും, ജീവനുള്ളതുമാണ് ഇങ്ങനെയുള്ളവരിൽ കണ്ടെത്തുന്ന വൈറസുകൾ എന്ന് നിർദിഷ്ട ലാബിൽ തെളിഞ്ഞാൽ മാത്രമാവും രോഗമുക്തി നേടിയവരിൽ കോവിഡ് തിരിച്ചു വന്നു എന്ന് പറയാനാവുകയെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

നിർവീര്യമായ വൈറസുകളാണോ (ഇൻആക്ടിവേറ്റഡ്) ശരീരത്തിൽ ശേഷിക്കുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതുതെന്നും കേന്ദ്ര സർക്കാർ വിശദീകരണം നൽകി.