
ജനീവ: കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലും ആഗോളതലത്തില്‍ ഓരോ 44 സെക്കന്ഡില്ലും ഒരു കോവിഡ് മരണം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇത്തരത്തിലിത് നിലനിര്‍ത്താനാകുമെന്നതില്‍ ഉറപ്പില്ലെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസൂസ് പറഞ്ഞു.
ഫെബ്രുവരി മുതലുള്ള പ്രതിവാര കണക്കില്‍ മരണനിരക്ക് 80 ശതമാനം കുറവുണ്ട്. എന്നാല്‍, കഴിഞ്ഞയാഴ്ച ഓരോ 44 സെക്കന്‍ഡിലും ഒരു മരണമുണ്ടായിട്ടുണ്ട്. പല മരണവും ഒഴിവാക്കാവുന്നവ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group