
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്നലെ 3162 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 3000 കടക്കുന്നത്. ഇന്നലെ 3162 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ 12 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ ദിവസത്തെ പോലെ എറണാകുളം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ. ജില്ലയിൽ 949 പേർക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ദേശീയ തലത്തിൽ കോവിഡ് വ്യാപനം നേരിടുന്ന സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിലാണ്. കേരളവും മഹാരാഷ്ട്രയും ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group