video
play-sharp-fill
1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്റിലേറ്ററുകളിലും; കേരളത്തില്‍ പത്തുദിവസം കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികമാകും; സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ എന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ധര്‍

1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്റിലേറ്ററുകളിലും; കേരളത്തില്‍ പത്തുദിവസം കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികമാകും; സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ എന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ധര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അടുത്ത പത്ത് ദിവസം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികമാകാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പരമാവധി സമ്പര്‍ക്കം കുറയ്ക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ എന്നതിനൊപ്പം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ അനിവാര്യമെന്നാണ് വിദഗ്ധാഭിപ്രായം.

കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാന്‍ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്റിലേറ്ററുകളിലുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച് 25 ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോള്‍ 303733 ആയി. രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ കുറഞ്ഞെന്ന് വ്യക്തം. നിലവില്‍ ചികിത്സയില്‍ ഉള്ള 345887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്.

ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണ്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങിയിട്ടുണ്ട്.

നിലവില്‍ 28ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 നോ 35 നോ മുകളില്‍ പോകാം. ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യം. മരണ നിരക്കും ഉയരും.

Tags :