കലിയടങ്ങാതെ കോവിഡ്…! രാജ്യത്ത് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം : ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‌ തീവ്രവ്യാപനശേഷിയെന്ന് റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി : രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് ഒരു വർഷം പിന്നിട്ടും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ റിപ്പോർട്ട്.

ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏപ്രിൽ മൂന്നാം വാരത്തോടെ രാജ്യത്ത് രോഗവ്യാപനം തീവ്രമാകാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43000ത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ടയ്ക്ക് പുറമെ പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഘട്ട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധ നിരക്ക് വലിയ തോതിൽ ഉയരുന്നുണ്ട്. ഇതി വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്.

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് വാക്‌സിനേഷൻ വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.