play-sharp-fill
രാജ്യത്ത് കോവിഡ് തരംഗം അതി തിവ്രമാകുന്നു : 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം; ടി.പി.ആർ 14.7%

രാജ്യത്ത് കോവിഡ് തരംഗം അതി തിവ്രമാകുന്നു : 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം; ടി.പി.ആർ 14.7%

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് വെള്ളിയാഴ്ചയും കോവിഡ് കേസുകളിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.


കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനവുണ്ടായിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയരുകയും ചെയ്തു.

പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി.24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 315 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് ബാധിത മരണങ്ങൾ 4,85,350 ആയിട്ടുണ്ട്. ഒരു ദിവസത്തിനിടെ 1,09,345 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.