
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ നാലായിരത്തിലേക്ക് അടുക്കുന്നു. 3,961 ആക്ടീവ് കേസുകളാണ് രാജ്യത്ത് ഇപ്പോൾ ഉള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
കേരളത്തില്‍ 1,435 പേർ നിലവില്‍ കൊവിഡ് ബാധിതരാണ്. 31 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയില്‍ 483, മഹാരാഷ്ട്ര 506, ഗുജറാത്ത് 338 കേസുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍. കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വർദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങള്‍ ഉള്ളവർ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.