play-sharp-fill
രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു ; കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍

രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു ; കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍

സ്വന്തം ലേഖകൻ

ഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി.

പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍നിന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം 100 ആണ്. ഏറ്റവും പുതിയ കേസുകള്‍ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ശൈത്യകാലവുമായി ബന്ധപ്പെട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോവിഡ് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ പ്രിതിദിന കേസുകള്‍ ഈ വര്‍ഷം ജൂലൈ 24 നായിയിരുന്നു.