കൊവിഡ് കാലത്ത് വീട്ടിൽ പോലും പോകാതെ സേവന സന്നദ്ധരായി പുതുപ്പള്ളിയിൽ ഒരുപറ്റം യുവാക്കൾ; രോഗികളെ ആശുപത്രിയിലെത്തിക്കാനും അവശ്യസേവനങ്ങൾക്കുമായി സേവന സന്നദ്ധരായി ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് കാലത്ത് വീട്ടിൽ പോലും പോകാതെ സേവന സന്നദ്ധരായി പുതുപ്പള്ളിയിൽ ഒരുപറ്റം യുവാക്കൾ; രോഗികളെ ആശുപത്രിയിലെത്തിക്കാനും അവശ്യസേവനങ്ങൾക്കുമായി സേവന സന്നദ്ധരായി ഒരു കൂട്ടം ചെറുപ്പക്കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് കാലത്ത് സേവനത്തിന്റെ നറുമലരുകൾ വിടർത്തി പുതുപ്പള്ളിയുടെ മുഖമായി മാറുകയാണ് ഒരു പറ്റം യുവാക്കൾ. കൊവിഡിൽ അവശ്യ സേവനം ആവശ്യമുള്ളവർക്കായി പുതുപ്പള്ളി പഞ്ചായത്ത് ഒരുക്കുന്ന സ്‌നേഹ വണ്ടിയുമായി പുതുപ്പള്ളിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ.

രണ്ടാം ലോക്ക് ഡൗണിനെ തുടർന്നുണ്ടായ ഇത്രയും ദിവസത്തിനിടെ അഞ്ഞൂറോളം സർവീസുകളാണ് പുതുപ്പള്ളിയിലെ സന്നദ്ധ സേവന സന്നദ്ധരായ ചെറുപ്പക്കാർ നടത്തിയിരിക്കുന്നത്. വീട്ടിൽ പോലും പോകാതെ പഞ്ചായത്തിന്റെ ക്യാമ്പിൽ താമസിച്ചാണ് ഇവർ സേവനം നടത്തുന്നത്. നാടിനു മുഴുവൻ മാതൃകയാക്കാവുന്ന സേവനമാണ് ഈ കൊവിഡ് കാലത്ത് ഇവർ ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് പരിശോധനയ്ക്ക് പോകേണ്ടവർ, അസുഖം ബാധിച്ച് ഡി.സി.സി സി.എഫ്.എൽ.ടി.സി , ആശുപത്രികളിലേക്ക് പോകേണ്ടവർ, ഡിസ്ചാർജ് ആയി തിരികെ വീട്ടിലേക്ക് എത്തുന്നവർ തുടങ്ങിയുള്ള യാത്രകൾക്ക് നാടിന് ആശ്വാസമാകുകയാണ് ഈ ചെറുപ്പക്കാർ. പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന സൗജന്യ വാഹന സർവ്വീസ് സേവനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഡി.വൈ.എഫ്.ഐ യുടെ പ്രവർത്തകരായ മേഖലാ സെക്രട്ടറി നിതിൻ ചന്ദ്രൻ, അതുൽ പി മോഹനൻ, ജിനു ജോൺ, രാജേഷ് തമ്പി, ആകാശ് ചന്ദ്രൻ, അക്കു സുജി, സച്ചു തുടങ്ങിയവരാണ്. 24 മണിക്കൂറും ഇവർ പുതുപ്പള്ളിയിൽ സേവനത്തിനായി ഉണ്ട്.

പുതുപ്പള്ളി പഞ്ചായത്തിലെ 18 വാർഡുകളിലുമായി ഏതുസമയത്തും ഇവർ ഓടിയെത്തുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ സൗജന്യ വാഹന സർവീസ് ഒരുക്കിയിരിക്കുന്നത്. സാധാരണക്കാർക്കും, മറ്റ് വാഹന സംവിധാനമില്ലാതെ ഒറ്റപ്പെട്ടുപോയവർക്കും ആശ്രയമായി മാറിയിരിക്കുകയാണ് ഡിവൈ.എഫ്.ഐ പ്രവർത്തകരുടെ സേവനം.

പോസിറ്റീവായി വീട്ടിൽ കഴിയുന്ന രോഗികൾക്ക് അനാരോഗ്യകരമായ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവരെ കൃത്യസമയത്ത് തന്നെ ആശുപത്രിയിലെത്തിച്ച്
വേണ്ട ചികിത്സകൾ ലഭ്യമാക്കാൻ ഈ സർവീസ് കൊണ്ട് സാധിച്ചിട്ടുണ്ട്. വൈകിട്ട് 11 മണിക്കു ശേഷവും പുലർച്ചെ നാലു മണിക്കും വരെ ഇവർ കൊവിഡ് സഹായം ആവശ്യമുള്ളവരെ ആശുപത്രിയിലും വീട്ടിലും എത്തിച്ചിട്ടുണ്ട് ഇവർ. ഡിവൈ.എഫ്.ഐയുടെ സന്നദ്ധ സേനാംഗങ്ങളാണ് വീടുകളിൽപോലും പോകാതെ പഞ്ചായത്ത് ഒരുക്കിയിരിക്കുന്ന ക്യാമ്പിൽ താമസിച്ച് പ്രവർത്തിക്കുന്നത്.

പുതുപ്പള്ളി പഞ്ചായത്തിലെ സഹായ സേവനത്തിനായി ആർക്കും ഈ ഫോൺ- 9895616589, 8089578701 – നമ്പരുകളിൽ വിളിക്കാം.