സംസ്ഥാനത്ത് 720 പേർക്കു കൊവിഡ്: 528 പേർക്കു സമ്പർക്കത്തിലൂടെ കൊവിഡ്; 34 പേരുടെ ഉറവിടം അറിയില്ല; തിരുവനന്തപുരത്ത് ഒരു മരണം; കോട്ടയത്ത് 39 പേർക്കും കൊവിഡ്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 720 പേർക്കു ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 528 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരിൽ 34 പേരുടെ ഉറവിടം അറിയില്ല. ഇതിനിടെ തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. തിരുവനന്തപുരം പുല്ലുവിള 72 വിക്ടോറിയ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വിദേശത്തു നിന്നും എത്തിയ 82 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 54 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സി.ഐ.എസ്.എഫിലെ 29 ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകരായ 17 പേർക്കും, ഐടിബിപി 4 , കെ.എൽ.എഫ് 1, കെ.എസ്.ഇ നാല് എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ 13994 പേർക്കു ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു മാത്രം 274 പേർക്കു രോഗവിമുക്തരായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 85, മലപ്പുറം 61, കണ്ണൂർ 57, പാലക്കാട്, ആലപ്പുഴം 46 വീതം, കാസർകോട്, പത്തനംതിട്ട 40 വീതം, കോഴിക്കോട്, കോട്ടയം 39 വീതം, തൃശൂർ 19 വയനാട് 17 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ ജില്ല  തിരിച്ചുള്ള കണക്ക്.