കോവിഡ് ബാധിച്ച് ബ്രിട്ടീഷ് മലയാളി മരണപ്പെട്ടു; മരിച്ചത് കായംകുളം സ്വദേശിയായ ബിസിനസ് പ്രമുഖൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ലണ്ടൻ: മൂന്നാം തവണ വന്ന കോവിഡ് ബാധിച്ച് ബ്രിട്ടീഷ് മലയാളിയുടെ ജീവനെടുത്തു. കായംകുളം താമരക്കുളം സ്വദേശിയും ബിസിനസ് പ്രമുഖനുമായ ഹനീഫ് ഷിബു (50) ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

‘ഷാ-ഷിബ്’ ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളില്‍ ഒരാളാണ് ഹനീഫ് ഷിബു. ലണ്ടനിലെ ഇല്‍ഫോര്‍ഡിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപാണ് സഹോദരൻ ഹനീഫ് ഷാജുവിന് ഒപ്പം ഹനീഫ് ഷിബു യുകെയിലേക്ക് കുടിയേറിയത്. വിഭ്യാഭ്യസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്ന ഹനീഫ് ഷിബു തന്റെ ബിസിനസ് യുകെയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹനീഫ് ഷിബുവിന് മുൻപ് രണ്ട് തവണ കോവിഡ് വന്നിട്ടുള്ളതാണ്. ഇത്തവണ കോവിഡ് മൂലം ശ്വാസതടസ്സം നേരിടുകയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശിനിയായ രഹ്‌ന കമാലാണ് ഭാര്യ. മക്കള്‍: സറോഷ്, സറ, സിമ്ര. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ലണ്ടൻ ഇല്‍ഫോഡ് സെമിത്തേരിയില്‍ നടത്തുവാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

നൂറുകണക്കിനു ജീവനക്കാരുടെ ആശ്രയം കൂടിയാണ് ‘ഷാ-ഷിബ്’ ബിസിനസ് ഗ്രൂപ്പ്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എഴുപതില്‍പ്പരം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള ‘ഷാ-ഷിബ്’ ഗ്രൂപ്പിന് എയര്‍ ക്രാഫ്റ്റ് ബിസിനസ് രംഗത്തും മുതല്‍മുടക്കുണ്ട്.