video
play-sharp-fill

കോട്ടയം ജില്ലയിൽ കോവിഡ് ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം; സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലും ആശുപത്രികളിലും  രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ

കോട്ടയം ജില്ലയിൽ കോവിഡ് ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം; സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലും ആശുപത്രികളിലും രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഹോമിയോപ്പതി വകുപ്പ് ജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു.

ജില്ലയിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലും ആശുപത്രികളിലും പ്രതിരോധ മരുന്നുകൾ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാർ കൂടുതലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും കോവിഡ് ക്ലസ്റ്ററുകളിലും ആവശ്യാനുസരണം പ്രതിരോധ മരുന്നുകൾ ലഭ്യമാക്കാൻ വകുപ്പ് സജ്ജമാണെന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ അറിയിച്ചു.

മരുന്നുകൾക്കായി ബന്ധപ്പെടേണ്ട നമ്പരുകൾ: ജില്ലാ ഹോമിയോ ആശുപത്രി 0481 2302707, 9496801610, കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രി -0481 2430346, 9446477448, പാലാ സർക്കാർ ഹോമിയോ ആശുപത്രി -0482 200384, 9446509009.