video
play-sharp-fill
സകല രോഗങ്ങളും സൗഖ്യമാക്കിയിരുന്ന ദൈവ ദൂതന്മാരുടെ പൊടിപോലും കാണാനില്ല; ക്യാന്‍സര്‍ മുതല്‍ ഒടിഞ്ഞ എല്ല് വരെ ഒറ്റ തലോടലില്‍ ഇല്ലാതാക്കിയിരുന്ന സുവിശേഷകരും അവരുടെ അനുയായികളും വീടിന് പുറത്തിറങ്ങിയിട്ട് ആഴ്ചകൾ; തങ്ങള് തുപ്പിയ വെള്ളത്തിന്റെ മാര്‍ക്കറ്റും ഇടിഞ്ഞു; ആള്‍ ദൈവം  വരെ വാക്‌സിനെടുത്തു;  മുട്ടുവേദനയുമായി ചെല്ലുന്നവൻ്റെ കിഡ്നിവരെ പരിശോധിക്കുന്ന സ്വകാര്യ ആശുപത്രികൾ അടച്ചു പൂട്ടലിൻ്റെ വക്കിൽ

സകല രോഗങ്ങളും സൗഖ്യമാക്കിയിരുന്ന ദൈവ ദൂതന്മാരുടെ പൊടിപോലും കാണാനില്ല; ക്യാന്‍സര്‍ മുതല്‍ ഒടിഞ്ഞ എല്ല് വരെ ഒറ്റ തലോടലില്‍ ഇല്ലാതാക്കിയിരുന്ന സുവിശേഷകരും അവരുടെ അനുയായികളും വീടിന് പുറത്തിറങ്ങിയിട്ട് ആഴ്ചകൾ; തങ്ങള് തുപ്പിയ വെള്ളത്തിന്റെ മാര്‍ക്കറ്റും ഇടിഞ്ഞു; ആള്‍ ദൈവം വരെ വാക്‌സിനെടുത്തു; മുട്ടുവേദനയുമായി ചെല്ലുന്നവൻ്റെ കിഡ്നിവരെ പരിശോധിക്കുന്ന സ്വകാര്യ ആശുപത്രികൾ അടച്ചു പൂട്ടലിൻ്റെ വക്കിൽ

ഏ.കെ ശ്രീകുമാർ

കോട്ടയം: സര്‍വ്വ മതങ്ങളും ആത്മീയ ദര്‍ശനങ്ങളും അടിയറവ് പറഞ്ഞ കാലത്തിലൂടെയാണ് മനുഷ്യരാശി ഇപ്പോള്‍ കടന്ന് പോകുന്നത്. ആരാധനാലയങ്ങള്‍ അടച്ച്, ശുശ്രൂഷകള്‍ വേണ്ടെന്ന് വച്ച് ഒരു കുഞ്ഞന്‍ അണുവിന്റെ മുന്നില്‍ ലോകം മുട്ടുമടക്കി. മതത്തിന്റെ തിമിരം ബാധിച്ചവര്‍ ശാസ്ത്രവും യുക്തിയും മാത്രമേ ഇനി രക്ഷയ്‌ക്കെത്തൂ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണ് തുറന്ന് തുടങ്ങി.

നാട് മുഴുവനുമുള്ള സ്റ്റേഡിയങ്ങളും മുന്തിയ ഓഡിറ്റോറിയങ്ങളും വാടകയ്‌ക്കെടുത്ത് ടൂറിസ്റ്റ് ബസുകളില്‍ പല നാടുകളില്‍ നിന്ന് ആളെ ഇറക്കി രോഗശാന്തിയുടെ ഹോള്‍സെയില്‍ ഡീലര്‍മാരായിരുന്ന  പാസ്റ്റര്‍മാരാണ് കോവിഡ് കാലത്ത് വംശനാശം സംഭവിച്ചെന്നവണ്ണം കാണാതായ പ്രധാന വിഭാഗം. വിടുതല്‍ ശുശ്രൂഷകളിലൂടെ ക്യാന്‍സര്‍ മുതല്‍ താരന്‍ വരെ സൗഖ്യമാക്കിയിരുന്ന ഇക്കൂട്ടര്‍ ശാസ്ത്രത്തെ കൂട്ട് പിടിച്ച് ക്ലച്ച് പിടിച്ച് വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടിഞ്ഞ കയ്യുടെ എക്‌സ് റേ- പാസ്റ്റര്‍ തൊട്ടശേഷം ഒടിവ് അപ്രത്യക്ഷമായി , ക്യാന്‍സര്‍ ഉള്ളവരുടെ രോഗം നിമിഷ നേരം കൊണ്ട് ഇല്ലെന്ന് സമര്‍ത്ഥിക്കുന്ന രോഗശാന്തി വിടുതൽ ശുശ്രൂഷ, ‘ശാസ്ത്രീയമായി’ പാവപ്പെട്ടവനെ പറ്റിച്ച് ജീവിച്ച ഇവരാരും കോവിഡ് കാലത്ത് സൗഖ്യം നല്‍കാന്‍ വീടിന് പുറത്തിറങ്ങിയില്ലന്നതാണ് യാഥാർത്ഥ്യം

ഒപ്പറേഷനും ചികിത്സയും കൂടാതെ മഹാവ്യാധി വരെ ഇല്ലാതാക്കുന്ന സുവിശേഷകര്‍ കൊറോണ എന്ന കുഞ്ഞന്‍ അണുവിന്റെ മുന്നില്‍ മുട്ട് മടക്കി. ഇതൊക്കെ ദൈവത്തിന്റെ ശിക്ഷയാണ്, പരീക്ഷണമാണ് തുടങ്ങിയ നമ്പരുകളും ഇപ്പോള്‍ കാര്യമായി വിശ്വാസികളെ ബാധിക്കുന്നില്ല.

ആള്‍ ദൈവങ്ങള്‍ ഏറ്റവുമധികമുള്ള ഹിന്ദുമതത്തിലെ പ്രധാന ദൈവം കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നാട്ടുകാരുടെ മുഴുവന്‍ കാര്യങ്ങളും ഈശ്വരനോട് നേരിട്ട് പറഞ്ഞ് പരിഹാരം നിര്‍ദ്ദേശിച്ചിരുന്നവര്‍ക്ക് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നൊന്നും ചോദിച്ച് കളയല്ലേ…ദൈബം കോപിക്കും..!

കോവിഡ് വന്നതോടെ തകിടും, മന്ത്രവാദവും ഓത്തുവെള്ളവും കൊണ്ട് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരും പെട്ടു. മൊല്ലാക്കയും തങ്ങളും തുപ്പിയ വെള്ളം ദിവ്യ ഔഷധമാണെന്ന് കരുതി സര്‍വ്വരോഗങ്ങള്‍ക്കും സേവിച്ചിരുന്നവര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല.

മതത്തെയും ഭ്രാന്തമായ ഭക്തിയെയും മുട്ട് കുത്തിക്കാന്‍ ഇത് വരെ ഒരു നിയമത്തിനും കഴിഞ്ഞിട്ടില്ല. പക്ഷെ ഈ കുഞ്ഞന്‍ വൈറസിന് കഴിഞ്ഞു. സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് അമ്പലത്തില്‍ കയറിയവരെയും , മോസ്‌കില്‍ കൂട്ടം കൂടിയവരെയും , കുര്‍ബാന നടത്തിയവരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നിട്ടും നമ്മുടെ നാട്ടില്‍ വര്‍ഗ്ഗീയ ലഹള നടന്നില്ല.

ആള്‍ദൈവങ്ങള്‍ ഒന്ന് തൊട്ടാല്‍ പുറകോട്ട് മറിഞ്ഞു വീഴുന്ന ആ വിശ്വാസികള്‍ എവിടെയാണ് ? കൂലിക്ക് ആളെയിറക്കി രോഗസൗഖ്യം നല്‍കുന്ന ആള്‍ദൈവങ്ങള്‍ എല്ലാം മാളത്തില്‍ കയറി.

പല സ്ഥലങ്ങളിലും രോഗികളെ നേരിട്ടും ടി വി യിലൂടെയും ഫോണിലൂടെയും സൗഖ്യമാക്കുന്ന ആള്‍ ദൈവങ്ങളുണ്ട്. ഇപ്പോള്‍ അവരെയൊന്നും മഷിയിട്ടാല്‍ പോലും കാണാനില്ല.

സത്യത്തില്‍ ഇപ്പോഴായിരുന്നു ഇവരുടെ സേവനം വേണ്ടത്. സംസ്ഥാനത്തു കൊറോണ ചികില്‍സിക്കാന്‍ വേണ്ടത്ര ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ ഇവരെക്കൊണ്ടുവന്നു തൊട്ട് അസുഖം മാറ്റണമായിരുന്നു. ഇതൊരു വെല്ലുവിളിയായോ സാമൂഹിക സേവനമായോ കണക്കാക്കി ആരെങ്കിലും മുന്നോട്ടുവരുമോ ? ഇല്ല ആരും വരില്ല അവര്‍ക്കും  പേടിയുണ്ട്… ജീവിക്കാന്‍ വേണ്ടി ഒരു വേഷം കെട്ടിയിറങ്ങിയതാ..