play-sharp-fill
കോവിഡിന് പിന്നാലെ കേരളത്തിന് ഭീഷണിയായി ബ്ലാക്ക് ഫംഗസും; കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി ആരോഗ്യ വിദഗ്ധര്‍; വായു, മണ്ണ്, ഭക്ഷണം എന്നിവയില്‍ ഫംഗസ് കാണപ്പെട്ടേക്കാം; മാസ്‌ക് ധരിക്കേണ്ടത് അനിവാര്യം

കോവിഡിന് പിന്നാലെ കേരളത്തിന് ഭീഷണിയായി ബ്ലാക്ക് ഫംഗസും; കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി ആരോഗ്യ വിദഗ്ധര്‍; വായു, മണ്ണ്, ഭക്ഷണം എന്നിവയില്‍ ഫംഗസ് കാണപ്പെട്ടേക്കാം; മാസ്‌ക് ധരിക്കേണ്ടത് അനിവാര്യം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോവിഡിന് പിന്നാലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേരുണ്ട്.

‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് കാണപ്പെട്ടേക്കാം. കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.

കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹി എയിംസില്‍ മാത്രം 23 പേര്‍ക്ക് ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് കോവിഡിനൊപ്പം ബ്ലാക്ക് ഫംഗിയേയും തുരത്താന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Tags :