കോവിഡിന്റെ മറവിൽ ബലാത്സംഗ കേസ് വിചാരണ നീട്ടി വയ്ക്കാൻ ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം ; ജൂലൈ ഒന്നിന് നേരിട്ട് ഹാജരാവാൻ കോടതി നിർദ്ദേശം
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ മറവിൽ ബലാത്സംഗ കേസ് വിചാരണ നീട്ടിവയ്ക്കാൻ നീക്കവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. വിചാരണയ്ക്കായി ഇന്ന് കോട്ടയം അഡീഷണൽ സെഷൻസ് വിചാരണ കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ ബിഷപ് കോടതിയിൽ എത്തിയില്ല.
എന്തുകൊണ്ടാണ് പ്രതി ഹാജരാകാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് കൊറോണ കാരണമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയ്ക്ക് മറുപടി നൽകിയത്. അടുത്ത തവണ ബിഷപ് ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച കോടതി ജൂലായ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് കാരണം കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന ബിഷപ് ഫ്രാങ്കോയുടെ വാദവും കോടതി അംഗീകരിച്ചില്ല. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ 2018 സെപ്തംബർ 21നാണ് ബിഷപ് ഫ്രാങ്കോയെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
Third Eye News Live
0
Tags :