video
play-sharp-fill

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് എം.എൽ.എ അന്തരിച്ചു ; ഡി.എം.കെ. നേതാവ് ജെ.അൻപഴകന്റെ മരണം ജന്മദിനത്തിൽ

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് എം.എൽ.എ അന്തരിച്ചു ; ഡി.എം.കെ. നേതാവ് ജെ.അൻപഴകന്റെ മരണം ജന്മദിനത്തിൽ

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ : തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിഎംകെ എംഎൽഎ ജെ അൻപഴകൻ (61) മരിച്ചു. ചെന്നൈ ചെപ്പോക്കിലെ എ.എൽ.എ ആയിരുന്ന അൻപഴകൻ ഒരാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂൺ രണ്ടിന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ഗുരുതരമായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് തുടങ്ങുന്ന ലക്ഷണങ്ങൾ കാണിച്ചിരുന്നു.

എന്നാൽ വീണ്ടും സ്ഥിതി ഗുരുതരമാകുകയും ഇന്ന് രാവിലെ എട്ടുമണിയോടൈ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്.

തുടർന്ന് ചെപ്പോക്കിൽ അടക്കം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അൻപഴകൻ നേതൃത്വം നൽകിയിരുന്നു. അതുവഴിയാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം.