ശ്രദ്ധിച്ചാല്‍ നമ്മളും സുരക്ഷിതരായിരിക്കും…! ആഘോഷ വേളകളില്‍ ജാഗ്രത കൈവിടരുത്; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് പടരുന്നതിനിടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
മാസ്ക്, കൈകഴുകല്‍, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്താണ് ഇന്ന് നടന്നത്.
ഇപ്പോള്‍ ജനങ്ങള്‍ അവധി ആഘോഷത്തിലാണ്., ഉത്സവങ്ങള്‍ ആസ്വദിക്കൂ. എന്നാല്‍ ജാഗ്രത പുലര്‍ത്തണം., ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസിന്റെ വ്യാപനം വര്‍ദ്ധിച്ചുവരികയാണ്.
അതിനാല്‍ മാസ്ക്, കൈകഴുകല്‍, തുടങ്ങിയ മുന്‍കരുതല്‍ നടപടികളില്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ശ്രദ്ധിച്ചാല്‍ നമ്മളും സുരക്ഷിതരായിരിക്കും. ആഘോഷങ്ങള്‍ക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ജനങ്ങള്‍ക്ക് ക്രിസ്മസ് പുതുവത്സരാശംസകളും പ്രധാനമന്ത്രി നേര്‍ന്നു.