കോവിഡ് രോഗിയായ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ മരണത്തിന് പിന്നാലെ വെളുപ്പെടുത്തലുമായി മകള്‍; പീഡനം നടന്നത് അത്യാസന്ന നിലയില്‍ ഐസിയുവില്‍ കിടക്കുമ്പോള്‍; ആശുപത്രി ജീവനക്കാരുടെ ക്രൂരതയ്‌ക്കെതിരെ വന്‍പ്രതിഷേധം
സ്വന്തം ലേഖകന്‍
പട്ന: കോവിഡ് ബാധിച്ച് മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകള്‍. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍മീഡിയയിലുടെയാണ് സംഭവവം പുറംലോകത്തെ അറിയിക്കുന്നത്.
പറ്റ്നയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കേയാണ് സംഭവം. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് മകളുടെ വെളിപ്പെടുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അമ്മ ബുധനാഴ്ചയാണ് മരിച്ചത്. പറ്റ്നയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കേയാണ് സംഭവം.
മെയ് 15നാണ് 45കാരിയെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓക്സിജന്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കി.എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 45കാരി മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മകളുടെ പരാതിയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷന്‍ അറിയിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.