play-sharp-fill
കൊവിഡ് 19: ത​മി​ഴ്നാ​ട്ടി​ല്‍ ഇന്നലെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത് 56 ദിവസം പ്രായമുള്ള കുഞ്ഞടക്കം 75 പേ​ര്‍

കൊവിഡ് 19: ത​മി​ഴ്നാ​ട്ടി​ല്‍ ഇന്നലെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത് 56 ദിവസം പ്രായമുള്ള കുഞ്ഞടക്കം 75 പേ​ര്‍

സ്വന്തം ലേഖകൻ

ചെ​​​ന്നൈ : ത​​​മി​​​ഴ്നാ​​​ട്ടി​​​​​​ല്‍ ഇന്നലെ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച്‌ 56 ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞ് അ​​​ട​​​ക്കം 75 പേ​​​ര്‍ മ​​​രി​​​ച്ചു . ഇതോടെ സംസ്ഥാനത്ത് ആ​​​കെ മ​​​ര​​​ണം 2,626 ആയി . ചൊവ്വാഴ്ച 4985 പേ​​​ര്‍​​​ക്കു ​​​കൂ​​​ടി പുതുതായി കൊവി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സംസ്ഥാനത്തെ ആ​​​കെ കൊവിഡ് രോ​​​ഗി​​​ക​​​ളുടെ എണ്ണം 1,80,643 ആയി . ചൊവ്വാഴ്ച 51,066 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്തി​​​യ​​​ത്.


തു​​​ട​​​ര്‍​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​മാ​​​ണു സംസ്ഥാനത്ത് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം 50000 ക​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ 20 ല​​​ക്ഷം പി​​​ന്നി​​​ട്ടു . ചെ​​​ന്നൈ​​​യി​​​ല്‍ 1,130 പേ​​​ര്‍​​​ക്കാ​​​ണ് ചൊവ്വാഴ്ച രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത് . ത​​​ല​​​സ്ഥാ​​​ന​​​ ന​​​ഗ​​​ര​​​ത്തി​​​ല്‍ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​ത് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​യി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി ആളുകൾ കടന്നു വരുന്നു എന്ന് പരാതി ഉയർന്നിട്ടുണ്ട്. അതിർത്തി ജില്ലയായ ഇടുക്കിയിലേക്ക് ഇത്തരത്തിൽ ആളുകൾ എത്തിയതോടെയാണ് ജില്ലയിലെ കൊവിഡ് സ്ഥിതി മോശമായത്. രാജാക്കാട് സമൂഹ വ്യാപന വക്കിലാണ്. ജില്ലയിൽ ഉറവിടമറിയാത്ത കേസുകൾ ദിനം പ്രതി വർധിച്ചു വരികയാണ്. കഴിഞ്ഞയാഴ്ച ശാന്തൻപാറയിൽ കൊവിഡ് ബാധിച്ച് മരിച്ച തമിഴ്നാട് സ്വദേശി തമിഴ്നാട്ടിലെ തേനിയിൽ നിന്നും അനധികൃതമായി അതിർത്തി കടന്നെത്തിയതാണ് കണ്ടെത്തിയിരുന്നു.