play-sharp-fill
കേരളത്തിന് അഭിമാന നിമിഷം..! കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ ആദരം ; മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിയ ലോക നേതാക്കൾക്കൊപ്പം കെ.കെ ശൈലജ ടീച്ചറും ഒരേ വേദിയിൽ

കേരളത്തിന് അഭിമാന നിമിഷം..! കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ ആദരം ; മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിയ ലോക നേതാക്കൾക്കൊപ്പം കെ.കെ ശൈലജ ടീച്ചറും ഒരേ വേദിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തിനായി ലോകത്തിന് തന്നെ വലിയൊരു മാതൃക കാണിച്ചുകൊടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴിതാ കൊവിഡ് പ്രതിരോധത്തിനായി ശ്രദ്ധേയവും മാതൃക പരവുമായ പ്രവർത്തനങ്ങൾ നടത്തിയ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം.

ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോർക്ക് ഗവർണർ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ പങ്കെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക പൊതുപ്രവർത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്.

വൈറസിനെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിരവധി മാധ്യമങ്ങളാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തിരുന്നത്. ബിബിസി ചാനലിൽ തത്സമയ പരിപാടിയിൽ ആരോഗ്യമന്ത്രി അതിഥിയായി എത്തുകയും ചെയ്തിരുന്നു.