play-sharp-fill
തുടർച്ചയായ ആറാം ദിനവും സംസ്ഥാനത്ത് 100 കടന്ന് കോവിഡ് ; 152 പേർക്ക് കൂടി കൊറോണ വൈറസ് ബാധ : 98 പേർ വിദേശത്ത് നിന്നും വന്നവർ ; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

തുടർച്ചയായ ആറാം ദിനവും സംസ്ഥാനത്ത് 100 കടന്ന് കോവിഡ് ; 152 പേർക്ക് കൂടി കൊറോണ വൈറസ് ബാധ : 98 പേർ വിദേശത്ത് നിന്നും വന്നവർ ; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിനവും നൂറ് കടന്ന് കോവിഡ് 19. ഇന്ന് രോഗം സ്ഥിരീകരിച്ചത് 152 പേർക്ക്.

അതേസമയം സംസ്ഥാനത്ത് 81 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 4, കൊല്ലം 18, പത്തനംതിട്ട 25, കോട്ടയം 7, ഇടുക്കി 6, ആലപ്പുഴ 15, എറണാകുളം 8, തൃശൂർ 15, പാലക്കാട് 16, മലപ്പുറം 10, കോഴിക്കോട് 3, വയനാട് 2, കണ്ണൂർ 17, കാസർകോട് 6 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഇന്ന് 152 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
1691 ആയി.

154759 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 2282 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഇന്ന് മാത്രം 288 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

അതേസമയം പ്രവാസികൾക്ക് നാട്ടിലേക്ക് എത്തുന്നതിനായി 72 വിമാനങ്ങൾക്ക് ഇന്ന് മാത്രം വരാൻ അനുമതി നൽകി. 14058 പേർ ഇന്ന് ഈ വിമാനങ്ങളിൽ നാട്ടിലെത്തും.

നമ്മുടെയാളുകൾ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങൾക്ക് അനുമതി നൽകിയത്. 543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാർട്ടേഡ് വിമാനങ്ങൾ. 208 വന്ദേ ഭാരത് മിഷൻ വിമാനങ്ങളാണ്.

154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങൾക്ക് അനുമതി നൽകി. ജൂൺ 30 ന് 400ലേറെ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.