
സ്വന്തം ലേഖകൻ
ഇടുക്കി: കൊവിഡ് വ്യാപന ഭീതിയിലാണ് ഇടുക്കിയിലെ ചെറുതോണി ഗ്രാമം. ചെറുതോണി കോളനിയിലെ 19 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. മേഖലയിൽ ജില്ലാ ഭരമകൂടം ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രദേശത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ചുമട്ടു തൊഴിലാഴളികളാണ് എന്നുള്ളത് ആശങ്ക വർധിപ്പിക്കുകയാണ്. ചെറുതോണിക്കടുത്തുള്ള ജനവാസ കേന്ദ്രമായ കോളനിയിലാണ് ഇന്നലെ 19 കേസുകളും റിപ്പോർട്ട് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിമ്പനിൽ കൊവിഡ് ബാധിച്ച ഹോട്ടൽ ജീവനക്കാരന്‍റെ ബന്ധുവായ സ്ത്രീയിൽ നിന്നാണ് ചെറുതോണിയിലേക്ക് കൊവിഡ് എത്തിയത്. ഇതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാർഡിൽ ഒരാഴ്ചത്തേക്ക് ജില്ലഭരണകൂടം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മറ്റ് വാർഡുകളെ നിയന്ത്രിത മേഖലകളാക്കി.
നാല് ദിവസത്തിനുള്ളിൽ 32 പേർക്കാണ് ചെറുതോണിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ചുമട്ട് തൊഴിലാളികൾക്ക് രോഗം ബാധിച്ചത് ചെറുതോണി പ്രദേശ വാസികളെയും വ്യാപാരികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൊട്ടടുത്ത പ്രദേശമായ കരിമ്പനിൽ 25 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
കരിമ്പനിലെ ഒരു ഹോട്ടലിൽ നിന്നാണ് രോഗപ്പകർച്ച. മേഖലയിലാകെ 65 പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. നിയന്ത്രിത മേഖലയാക്കിയതിന് പുറമേ ആരോഗ്യപ്രവർത്തകർ ഇവിടെ ബോധവത്കരണവും നിരീക്ഷണവും ഊർജിതമാക്കി.കൊവിഡ് കേസുകൾ പഞ്ചായത്തിലെ കൂടുതൽ മേഖകളിലേക്ക് വ്യാപിച്ചാൽ ക്ലസ്റ്ററായി പ്രഖ്യാപിക്കേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.