സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; ആലപ്പുഴയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു : ഇദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ച നാല് ബന്ധുക്കൾക്ക് കൂടി വൈറസ് ബാധ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ വീണ്ടുമൊരു കോവിഡ് മരണം കൂടി.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാൽ സ്വദേശി രാജം എസ് പിള്ള (74) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ച നാല് ബന്ധുക്കൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൻസർ രോഗത്തിനും ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ആയി.

അതേസമയം 1,829 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,097 പേർ രോഗമുക്തി നേടിയപ്പോൾ 5 പേർ മരിക്കുകയും ചെയ്തിരുന്നു.