video
play-sharp-fill

കോവിഡ് വ്യാപനം തുടർന്നാൽ തമിഴ്‌നാട് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾ വെന്റിലേറ്ററുകൾ ഇല്ലാതെ ബുദ്ധിമുട്ടും ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

കോവിഡ് വ്യാപനം തുടർന്നാൽ തമിഴ്‌നാട് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങൾ വെന്റിലേറ്ററുകൾ ഇല്ലാതെ ബുദ്ധിമുട്ടും ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് േെകാവിഡ് വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇപ്പോൾ നിലവിലുള്ള സാഹചര്യം തുടർന്നാൽ ഐസിയും വെന്റിലേറ്ററുമില്ലാതെ ബുദ്ധിമുട്ടുമെന്നാണ് അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

ഡൽഹിയിൽ ജൂൺ മൂന്നിന് തന്നെ ഐസിയു കിടക്കകൾ ഒഴിവില്ലാതായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇപ്പോൾ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്‌സിജൻ സജ്ജീകരണമുള്ള ഐസൊലേഷൻ ബെഡുകൾ ജൂൺ 25 ഓടെ നിറയുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.