കോട്ടയം : കൊവിഡ് ഭീതി വീണ്ടും ഉയരുമ്പോൾ ഇതുവരെയും പ്രതിരോധ വാക്സിനേഷന്‍ ആദ്യഡോസ് പോലും എടുക്കാത്തത് 5 ശതമാനംപേരെന്ന് കണക്കുകൾ .
ബൂസ്റ്റർ ഡോസ് എടുക്കുന്നതിലും ആർക്കും കാര്യമായ ശ്രദ്ധയില്ല. അതിനാൽ തന്നെ
വീണ്ടും വാക്സിനേഷന്‍ ഉൗര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വിഭാഗം.
മാസങ്ങളായി ജില്ലയിലെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിന്‍ ആര്‍ക്കും വേണ്ടാത്ത നിലയിലായിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. എന്നാല്‍ കരുതല്‍ ഡോസ് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജില്ലയില്‍ 18 വയസിന് മുകളില്‍ 30.85 % പേര്‍ മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് സ്വീകരിച്ചത്. രണ്ടാം ഡോസ് എടുത്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് കരുതല്‍ ഡോസ് സ്വീകരിക്കേണ്ടത്. എന്നാല്‍ കോവിഡ് ആശങ്ക പിൻവലിഞ്ഞതും നിയന്ത്രണങ്ങൾ നീക്കിയതും കാരണം പലരും വാക്സിൻ എടുക്കാതെ വിട്ടു നിന്നു . കൂടാതെ പതിനെട്ട് വയസ് പിന്നിട്ടവര്‍ പണം നല്‍കി സ്വകാര്യ സെന്ററുകളില്‍ നിന്ന് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന തീരുമാനവും തണുപ്പന്‍ പ്രതികരണത്തിന് കാരണമായി.
അതേസമയം വാക്സിന്‍ ലഭ്യത ഉണ്ടായിരുന്ന ജൂലൈ മുതല്‍ സെപ്തംബര്‍ വരെ 18 – 45 വിഭാഗത്തിന് സൗജന്യമായി കരുതല്‍ ഡോസ് സ്വീകരിക്കുന്നതിന് അവസരമുണ്ടായിരുന്നു. ഈ സമയവും ആരും വേണ്ടവിധത്തിൽ ഇത് പ്രയോജനപ്പെടുത്തിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഷീല്‍ഡ് ലഭ്യമല്ല.
നിലവില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 900 ഡോസ് കൊവാക്സിനാണുള്ളത്. കൊവിഷീല്‍ഡ് ലഭ്യമല്ല. കരുതല്‍ ഡോഡ് സ്വീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇതിനായുള്ള സൗകര്യം ഒരുക്കും. രണ്ടാം ഡോസ്, കരുതല്‍ ഡോസ് എന്നിവ സ്വീകരിക്കാത്തവര്‍ക്ക് വാക്സിന്‍ എടുക്കാം.
ജില്ലയിൽ 18 വയസ്സിനു മുകളിൽ വാക്സിൻ സ്വീകരിച്ചവർ
ആദ്യ ഡോസ് 95 %.
രണ്ടാം ഡോസ് 85%.
കരുതല്‍ ഡോസ് 30 %.