രാജ്യത്ത് കോവിഡ് ആശങ്ക; 24 മണിക്കൂറിനിടെ ഏഴു മരണം; ഡൽഹിയിൽ ഈ തരംഗത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

Spread the love

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ആശങ്ക ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഏഴുപേർ മരിച്ചു. ഡൽഹിയിൽ ഈ തരംഗത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. 60 വയസുള്ള ഒരു സ്ത്രീയാണ് മരണപ്പെട്ടത്. ഇതോടെ ഈ വർഷം ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

കേരളത്തിൽ മാത്രം 1147 പേർ രോഗം സ്ഥിരീകരിച്ചു എന്നും റിപ്പോർട്ട് ഉണ്ട്. മഹാരാഷ്ട്രയിൽ 424 പേർക്കും ഡൽഹിയിൽ 294 പേർക്കും ഗുജറാത്തിൽ 223 പേർക്കും തമിഴ്നാട്ടിലും കർണാടകടയിലും 148 പേർക്കും പശ്ചിമ ബംഗാളിൽ 116 പേർക്കും കോവിഡ് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2025 ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർദ്ധനവ് കാരണം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group