വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തിയിരിക്കുകയാണ് കോവിഡ് ആശങ്ക.ഇപ്പോൾ ഉയരുന്ന കോവിഡ് ആശങ്കയ്ക്കു പിന്നിലെന്ത്?ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പുർ, ചൈന തുടങ്ങിയ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.അതെ സമയം കേരളത്തിലും കോവിഡ് കേസുകൾ വർധിക്കുക്കയാണ്. 182 കോവിഡ് കേസുകളാണ് മേയിൽ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.