video
play-sharp-fill

Wednesday, May 21, 2025
HomeMainആശങ്കയുയർത്തി വീണ്ടും കോവിഡ്; മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു

ആശങ്കയുയർത്തി വീണ്ടും കോവിഡ്; മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു

Spread the love

മുംബൈ: കോവിഡ് കേസുകൾ മുംബൈയില്‍ വർധിക്കുന്ന സാഹചര്യത്തിൽ രണ്ടു മരണം കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ നഗരത്തില്‍ വലിയ രീതിയിലുള്ള ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

കോവിഡ് ബാധയെ തുടർന്ന് കെഇഎം ആശുപത്രിയില്‍ ചികിത്സയിൽ കഴിയവയാണ് രണ്ടുപേർക്ക് മരണം സംഭവിച്ചത്. എന്നാല്‍ കോവിഡ് രോഗം മൂർച്ഛിച്ചതല്ല മരണ കാരണമെന്നും മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നു ഇവരെന്നും ഡോക്ടർമാർ പറയുന്നു. അർബുദ രോഗത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന 59കാരിയും വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന 14-കാരിയുമാണ് മരിച്ചത്.

മുംബൈ നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. കെഇഎം ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് 15 രോഗികളെ ചികിത്സിച്ചിട്ടുണ്ട്. ഇവർക്കും പ്രധാനമായും ജലദോഷവും പനിയുമായിരുന്നു ലക്ഷണങ്ങൾ. എന്നാൽ കുറച്ചു ദിവസത്തെ ചികിത്സയിലൂടെ ഇവർ മുഴുവൻ സുഖംപ്രാപിച്ചതായും ഡോക്ടർമാർ പറഞ്ഞു. ഹോങ്കോങ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമാകുന്നത് കണക്കിലെടുത്താണ് മുംബൈയിൽ അതീവ ജാഗ്രതാ നിർദ്ദേശം ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments