കോവിഡ് രൂക്ഷമായ 2021ല്‍ മുക്കാല്‍ ലക്ഷത്തില്‍ പരം പേര്‍ കൂടുതല്‍ മരിച്ചു.2020നേക്കാള്‍ 88,000ത്തിലധികം മരണം 2021ലുണ്ടായി.

കോവിഡ് രൂക്ഷമായ 2021ല്‍ മുക്കാല്‍ ലക്ഷത്തില്‍ പരം പേര്‍ കൂടുതല്‍ മരിച്ചു.2020നേക്കാള്‍ 88,000ത്തിലധികം മരണം 2021ലുണ്ടായി.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദമായ കോവിഡ് മരണ നിരക്ക് സംബന്ധിച്ച്‌ സര്‍ക്കാര്‍ വാദത്തിന് തിരുത്തായി സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ റിപ്പോര്‍ട്ട്

കോവിഡ് രൂക്ഷമായ 2021ല്‍ സംസ്ഥാനത്തെ മൊത്തം മരണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായെന്നാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020നേക്കാള്‍ 88,000ത്തിലധികം മരണം 2021ലുണ്ടായി. കോവിഡ് കാരണമാണ് ഈ വര്‍ധനയെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പട്ടികയില്‍പ്പെടാതെ പോയ കോവിഡ് മരണങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ കണക്ക്. സംസ്ഥാനത്ത് ഇതുവരെ 70,913 കോവിഡ് മരണം ഉണ്ടായതായി സര്‍ക്കാറിന്റെ കോവിഡ് ഡാഷ് ബോര്‍ഡില്‍ പറയുന്നു.
2021ലെ കോവിഡ് മരണം 38,979.

ആദ്യം ഉള്‍പ്പെടാതിരുന്ന 12,826 പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് വിവാദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ മരണപ്പട്ടിക തിരുത്തിയത്. സിവില്‍ രജിസ്‌ട്രേഷന്‍ പ്രകാരം 2021ല്‍ മരിച്ചത് 3,39,648 പേരാണ്. 2020നേക്കാള്‍ 88,665 പേര്‍ അധികം. രണ്ടര ലക്ഷത്തിനും രണ്ടേമുക്കാല്‍ ലക്ഷത്തിനും ഇടയ്ക്കാണ് സംസ്ഥാനത്ത് ഒരു വര്‍ഷമുണ്ടാകാറുള്ള ശരാശരി മരണം. ഈ സ്ഥാനത്താണ് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കൂടുതല്‍ മരണപ്പെട്ടത്. അതും കോവിഡ് പിടിമുറുക്കിയ വര്‍ഷം. 55 വയസ്സിനു മുകളില്‍ പ്രായമുള്ള 77,316 പേരാണ് ഇക്കാലയളവില്‍ കുടുതല്‍ മരിച്ചത്. 10.26 ശതമാനം പുരുഷന്മാരും 5.6 ശതമാനം സ്ത്രീകളും ഉള്‍പ്പെടെ 15.86 ശതമാനം പേരാണ് ആകെ മരിച്ചത്. ഈ പ്രായക്കാരെയാണ് കോവിഡ് ഗുരുതരമായി ബാധിച്ചതും കൂടുതല്‍ മരണപ്പെട്ടതുംഇതേവര്‍ഷം കൂടുതല്‍ പേര്‍ മരിച്ചത് സെപ്റ്റംബറിലാണ്. ആകെ മരണത്തിന്‍റെ 10.20 ശതമാനം – 3464 പേര്‍. ആഗസ്റ്റില്‍ 7.95 ശതമാനവും ഒക്ടോബറില്‍ 9.70 ശതമാനവുമായിരുന്ന സ്ഥാനത്താണിത്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു സര്‍ക്കാര്‍ കണക്കിലും കോവിഡ് മരണം ഉയര്‍ന്നുനിന്നത്.

തദ്ദേശ തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുമായി പൊരുത്തപ്പെടാത്ത സര്‍ക്കാറിന്‍റെ കോവിഡ് മരണപ്പട്ടികക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ കണക്കുകള്‍. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ അടുത്ത അവകാശിക്ക് അര ലക്ഷം രൂപ നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ മരണസംഖ്യ കുറച്ചത്സ വിവാദമായത്

Tags :