വ്യാപാരികളും സർക്കാരും നേർക്കുനേർ : വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ: പിന്തുണയുമായി ആയി പ്രതിപക്ഷവും കെപിസിസി പ്രസിഡൻ്റും

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ തുറക്കും എന്ന് പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയും വ്യാപാരികളും നേർക്കുനേർ. ഇതിനിടെ വ്യാപാരികളെ പിന്തുണച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും രംഗത്തെത്തി.

സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനിൽക്കില്ലെന്നും വ്യാഴാഴ്ച ഉൾപ്പെടെ കടകൾ തുറക്കുമെന്നുമുള്ള വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നിൽക്കുകയും ചെയ്യുന്നു. എന്നാൽ അവർ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ല. സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരികളുടെ ആവശ്യം ന്യായമെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി തെരുവ് ഗുണ്ടയുടെ ഭാഷയിൽ സംസാരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ എടുത്തു കളയണം. കടകൾ അടപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം നിൽക്കുമെന്ന് കെ.സുധാകരൻ വ്യക്തമാക്കി.

വിരട്ടി ഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടവും വ്യാപാരികൾക്കൊപ്പമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രഖ്യാപിച്ചു.

വിരട്ടി ഭരിക്കാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടേത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്തെ ഭാഷയാണെന്നും വ്യാപാരികള്‍ നാളെ കടകള്‍ തുറന്നാല്‍ പ്രതിപക്ഷം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച മുതല്‍ കടകള്‍ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചത്.